പരമേശ്വരൻ
മാസ്റ്ററുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
പരമേശ്വരന്റെ അദ്ധ്യാപക ജീവിതം
1955 ജൂൺ
മാസത്തിൽ വെണ്ടോർ അളഗപ്പ മിഡിൽ സ്കൂളിൽ (5 മുതൽ 7 വരെ പഠിച്ച സ്കൂളിൽ - അതായത്
ഇന്നത്തെ എ. യു. പി. എസ്. വെണ്ടോരിൽ) അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ,
ആ സുദിനത്തിൽ ‘പരമേശ്വരൻ മാസ്റ്റർ (മാഷ്)’ എന്ന നാമധേയം വിദ്യാർത്ഥികളും
തദ്ദേശവാസികളും പറഞ്ഞും കേട്ടും തുടങ്ങി. ഇന്ന് ‘പരമേശ്വരൻ മാഷ്’ ഈ മേഖലയിൽ ഒരു
സുപരിചിത നാമമാണ്.
ഈ വിദ്യാലയത്തിൽ 28 വർഷം സഹാദ്ധ്യാപകനായി ജോലി ചെയ്തു. 1983ൽ വലപ്പാട് സെന്റ്
മേരീസ് ആർ. സി. സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. ഈ വിദ്യാലയത്തിൽ ഒരു
വർഷം പൂർത്തിയാക്കാൻ പരമേശ്വരൻ മാസ്റ്റർക്കു സാധിക്കുന്നതിനു മുമ്പ് മാസ്റ്ററെ
മരത്താക്കര സെന്റ് ജോസ് എ. എൽ. പി. സ്കൂളിലേക്ക് സ്ഥലം മറ്റി. മരത്താക്കരയിലെ ഈ
വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്താൻ മാസ്റ്ററുടെ സേവനം
ലഭ്യമാക്കുന്നതിനായിരുന്നു ഈ സ്ഥലം മാറ്റ ഉത്തരവ്. യഥാസമയം മാസ്റ്റർ മരത്താക്കര
സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ചാർജ്ജെടുത്തു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി
മാസ്റ്റർ കഠിനമായി അദ്ധ്വാനിച്ചു.
. ഹെഡ്മാസ്റ്റർ എന്ന പദവിയിലിരുന്ന് പരമേശ്വരൻ മാഷ് ചെയ്ത സേവനങ്ങൾ രക്ഷിതാക്കളുടെയും
നാട്ടുകാരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി. സ്കൂളിൽ കുട്ടികളുടെ
സർവ്വതോന്മുഖമായ വളർച്ചക്കായി മാസ്റ്റർ ആവിഷ്കരിച്ച പരിപാടികൾക്ക് നാട്ടുകാരുടെ
കലവറയില്ലാത്ത സഹകരണം എന്നും ലഭിച്ചിരുന്നു. പരമേശ്വരൻ മാഷും മറ്റു സഹാദ്ധ്യാപകരും
ഒത്തൊരുമിച്ച് വിദ്യാലയത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കുട്ടികളെ
പരിശീലിപ്പിച്ച് കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ആത്മാർത്ഥമായി
പരിശ്രമിച്ചിരുന്നു.
. 1990
മാർച്ച് 31ന് തന്റെ 35 വർഷത്തെ നിസ്തുലമായ അദ്ധ്യാപക ജീവിതത്തിനു ശേഷം മാസ്റ്റർ
സർവ്വീസിൽ നിന്നും വിരമിച്ചു.
No comments:
Post a Comment