WELCOME

WELCOME TO THE WEBSITE OF PARAMESWARAN MASTER POWERED BY COST MANNAMPETTA

sponsor

sponsor

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

ACTIVITIES


  1955 ജൂൺ മാസത്തിൽ വെണ്ടോർ അളഗപ്പ മിഡിൽ സ്കൂളിൽ (5 മുതൽ 7 വരെ പഠിച്ച സ്കൂളിൽ - അതായത് ഇന്നത്തെ എ. യു. പി. എസ്. വെണ്ടോരിൽ) അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ, ആ സുദിനത്തിൽ ‘പരമേശ്വരൻ മാസ്റ്റർ (മാഷ്)’ എന്ന നാമധേയം വിദ്യാർത്ഥികളും തദ്ദേശവാസികളും പറഞ്ഞും കേട്ടും തുടങ്ങി. ഇന്ന് ‘പരമേശ്വരൻ മാഷ്’ ഈ മേഖലയിൽ ഒരു സുപരിചിത നാമമാണ്‌. 
06.02.        വിദ്യാലയത്തിൽ 28 വർഷം സഹാദ്ധ്യാപകനായി ജോലി ചെയ്തു. 1983ൽ വലപ്പാട് സെന്റ് മേരീസ് ആർ. സി. സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. ഈ വിദ്യാലയത്തിൽ ഒരു വർഷം പൂർത്തിയാക്കാൻ പരമേശ്വരൻ മാസ്റ്റർക്കു സാധിക്കുന്നതിനു മുമ്പ് മാസ്റ്ററെ മരത്താക്കര സെന്റ് ജോസ് എ. എൽ. പി. സ്കൂളിലേക്ക് സ്ഥലം മറ്റി. മരത്താക്കരയിലെ ഈ വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്താൻ മാസ്റ്ററുടെ സേവനം ലഭ്യമാക്കുന്നതിനായിരുന്നു ഈ സ്ഥലം മാറ്റ ഉത്തരവ്. യഥാസമയം മാസ്റ്റർ മരത്താക്കര സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ചാർജ്ജെടുത്തു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി മാസ്റ്റർ കഠിനമായി അദ്ധ്വാനിച്ചു.
06.03.       ഹെഡ്മാസ്റ്റർ എന്ന പദവിയിലിരുന്ന് പരമേശ്വരൻ മാഷ് ചെയ്ത സേവനങ്ങൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി. സ്കൂളിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി മാസ്റ്റർ ആവിഷ്കരിച്ച പരിപാടികൾക്ക് നാട്ടുകാരുടെ കലവറയില്ലാത്ത സഹകരണം എന്നും ലഭിച്ചിരുന്നു. പരമേശ്വരൻ മാഷും മറ്റു സഹാദ്ധ്യാപകരും ഒത്തൊരുമിച്ച് വിദ്യാലയത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കുട്ടികളെ പരിശീലിപ്പിച്ച് കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. 
06.04        .       1990 മാർച്ച് 31ന്‌ തന്റെ 35 വർഷത്തെ നിസ്തുലമായ അദ്ധ്യാപക ജീവിതത്തിനു ശേഷം മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ചു.

ക്ഷേത്ര പുനഃരുദ്ധാരണങ്ങൾ
 
ദേവസ്ഥാനങ്ങളുടെ നവീകരണ ശ്രമങ്ങൾ  
വട്ടണാത്ര, പൂക്കോട്, മണ്ണംപേട്ട, കല്ലൂർ, കണ്ണമ്പത്തൂർ, വെണ്ടോർ, പച്ചളിപ്പുറം, കാവല്ലൂർ, കാഞ്ഞൂർ തുടങ്ങിയ ചെറിയ ചെറിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സങ്കടങ്ങൾ ഇറക്കി വെക്കാനുള്ള അഭയ കേന്ദ്രങ്ങളായി വർത്തിച്ചു പോന്നിരുന്ന ഏതാനും ക്ഷേത്രങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു; അവയൗടെ ഊരാളന്മാരായി കുറെ നമ്പൂതിരി ഇല്ലങ്ങളും. വലിയ മുട്ടില്ലാതെ കഴിയാവുന്ന ഭൂസ്വത്തുക്കൾ മാത്രമെ ഈ മനകൾക്കുണ്ടായിരുന്നുള്ളു. എങ്കിലും അവർ ഈ ദേവസ്ഥാനങ്ങൾ വിധിയാം വണ്ണം സംരക്ഷിച്ചിരുന്നു. കഷ്ടകാലം മനുഷ്യർക്കു മാത്രമല്ല, ദേവകൾക്കും ബാധകമാകുന്നു എന്ന അനശ്വര സത്യം യാഥാർത്ഥ്യമായ ഒരു കാലഘത്തിന്റെ കാര്യമാണ്‌ ഇനി രേഖപ്പെടുത്തുന്നത്.


പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രം
 
POOKODE BHAGAVATHIKKAVU TEMPLE
വട്ടണാത്ര, പൂക്കോട്, മണ്ണംപേട്ട, മറ്റു സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളുടെ ആരാധനാമൂർത്തിയായ ഭഗവതി തന്റെ ദിവ്യ സാന്നിദ്ധ്യത്താൽ കനിഞ്ഞനുഗ്രഹിച്ച ദേവസ്ഥാനമാണ്‌ പൂക്കോട് ഭഗവതിക്കാവ് അമ്പലം. തദ്ദേശീയരുടെ പ്രാർത്ഥനകൾ കേട്ട് അവരെ സംരക്ഷിച്ചുപൊന്ന ഭഗവതി ക്ഷേത്രത്തിലെ നിത്യനിദാനച്ചടങ്ങുകൾ നടത്താൻ പറ്റാത്ത സ്ഥിതിവിശേഷം ഒരു കാലഘട്ടത്തിൽ ഉണ്ടായി. ഭൂപരിഷരണ നിയമം പ്രാബല്യത്തിൽ വന്നതോടെ ക്ഷേത്ര സ്വത്തുക്കളൊക്കെ നഷ്ടമാവുകയും ക്ഷേത്രത്തിലേക്കുള്ള വരുമാനം നിലക്കുകയും ചെയ്തു. ക്ഷേത്രം ഊരാളന്മാരായ മനക്കാരുടെ സ്ഥിതി അതിലും കഷ്ടമായതിനാൽ അവർക്കും ഈ പ്രതിസന്ധി തരണം ചെയ്യുവാൻ സാധിച്ചില്ല.
മേടംകുളം (മേടംകുളങ്ങര) ക്ഷേത്രം
 
METAMKULAM SASTHA  TEMPLE
ഈ മേഖലയിലെ മറ്റൊരു ദേവസ്ഥാനമാണ്‌ മേടംകുളം (മേടംകുളങ്ങര) ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ശാസ്താവാണ്‌. മനുഷ്യ നിർമ്മിതമായ ഭൂപരിഷ്കരണ നിയമം ദേവസ്ഥാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ച കാര്യം മുൻ ഖണ്ഡികയിൽ പ്രസ്താവിച്ചിരുന്നല്ലൊ. മേടംകുളം ശാസ്താ ക്ഷേത്രവും ഈ ദുരവസ്ഥയിൽ നിന്നും മുക്തമായിരുന്നില്ല. ആയിരക്കണക്കിനു വർഷമായി നടത്തപ്പെട്ടു പോന്നിരുന്ന ആറാട്ടുപുഴ പൂരത്തിലെ സജീവ, നിത്യ പങ്കാളിയാണ്‌ മേടംകുളം ശാസ്താവ്. ദേവസംഗമത്തിലെ സാന്നിദ്ധ്യം പോലും നിലനിറുത്താൻ വിഷമിച്ച കാലമായിരുന്നു അന്നത്തേത്.
 

METAMKULAM SASTHA  TEMPLE

No comments:

Post a Comment