WELCOME

WELCOME TO THE WEBSITE OF PARAMESWARAN MASTER POWERED BY COST MANNAMPETTA

sponsor

sponsor

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

BIOGRAPHY

A BRIEF BIOGRAPHY OF
SRI. K. PARAMESWARAN MASTER




പരമേശ്വരൻ മാസ്റ്റർ - ലഘുജീവചരിത്രം
01.01.       തൃശ്ശൂർ ജില്ലയിലെ, ആമ്പല്ലൂർ വില്ലേജിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌ വട്ടണാത്ര. 1938 വരെ ഈ പ്രദേശം വരന്തരപ്പിള്ളി പഞ്ചായത്തിലായിരുന്നു എന്നാണ്‌ അറിവ്. ഇന്ന് ഈ പ്രദേശം അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. സഞ്ചാരയോഗ്യമായ വഴികളൊന്നും ഇല്ലാത്ത, വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്ത, വൈദ്യുത വെളിച്ചം കണ്മിഴിച്ചിട്ടില്ലാത്ത ഒരു കുഗ്രാമം ആയിരുന്നു വട്ടണാത്ര ആയിരത്തി തൊള്ളായിരത്തി മുപ്പതു(നാല്പതു)കളിൽ. വിശ്വാസവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുന്ന കാലം. മറുതയും ചാത്തനും മാട്ടും മാരണവും ഉണ്ടായിരുന്ന കാലം. സന്ധ്യ മയങ്ങിയാൽ ആളുകൾ പുറത്തിറങ്ങാൻ ധൈര്യപ്പെടാത്ത കാലഘട്ടം. കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജനസമൂഹം. അതായിരുന്നു അന്നത്തെ വട്ടണാത്രയുടെ മുഖചിത്രം.
01.02.       കൊല്ലേരി, കാര്യാട്ട്, കൈപ്പിള്ളി, കുന്നത്ത്, ചിറ്റിപ്പുറത്ത് മുതലായ നായർ തറവാടുകളും തെക്കേടത്തുമന, കിഴക്കേടത്തുമന തുടങ്ങിയ നമ്പൂതിരി ഇല്ലങ്ങളും മറ്റു ജാതിക്കാരുടെ ഏതാനും വീടുകളും ചേർന്നാൽ വട്ടണാത്രയായി എന്നു കരുതാം. ഈ മനകളിലെ കൃഷി സ്ഥലങ്ങളിലെ പാട്ടക്കാരായിരുന്നു മിക്ക നായർ തറവാട്ടുകാരും; മറ്റുള്ളവർ കർഷക തൊഴിലാളികളും.
പരമേശ്വരന്റെ പിറവി
02.01.       വട്ടണാത്രയിലെ പേരുകേട്ട രണ്ടു നായർ തറവാടുകളാണ്‌ കൊല്ലേരിയും കാര്യാട്ടും. കാര്യാട്ടുവീട്ടിലെ കല്യാണി അമ്മയ്ക്കു പുടവ കൊടുത്തത് കൊല്ലേരി നാരായണൻ നായർ ആണ്‌.
02.02.       അന്ന് - 1935 ജൂൺ 25 കല്യാണി അമ്മയ്ക്കും നാരായണൻ നായർക്കും ഒരു സുദിനമായിരുന്നു. അന്നാണവർക്ക് ഒരു പുത്രൻ ജനിച്ചത്. സ്വതവെ ശിവഭക്തരായ ആ ദമ്പതികൾ പുത്രന്‌ പരമേശ്വരൻ എന്ന് യഥാസമയം നാമകരണം ചെയ്തു. ആ കർഷക കുടുംബത്തിൽ ആനന്ദം വിതറി പരമേശ്വരൻ കളിച്ചു വളർന്നു. അമ്മ വീട്ടിലും അച്ഛൻ വീട്ടിലും മാറി മാറി താമസിച്ച കുട്ടി കാർഷികവൃത്തികൾ കണ്ട് ശീലിച്ച് കൃമേണ അതിൽ ആകൃഷ്ടനായി എന്നാണ്‌ പറഞ്ഞു കേൾക്കുന്നത്.
വിദ്യാഭ്യാസം
03.01.       1941ൽ (കൊല്ലവർഷം 1116ൽ) പരമേശ്വര
നെ വെണ്ടോർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് എൽ. പി. സ്കൂളിൽ ചേർത്തു. ഈ സ്കൂളിന്റെ ഒരു ശാഖ, ചെറിയ കുട്ടികളുടെ സൗകര്യാർത്ഥം വട്ടണാത്രയിൽ പ്രവർത്തിച്ചിരുന്നു. അതിനാൽ പരമേശ്വരന്‌ വെണ്ടോർ വരെ നടക്കേണ്ടി വന്നില്ല, വിദ്യാലയത്തിലെത്താൻ. ഒന്നും രണ്ടും ക്ളാസ്സുകൾ മാത്രമെ വട്ടണാത്രയിൽ നടത്തിയിരുന്നുള്ളു. മൂന്ന്, നാല്‌ ക്ലാസ്സുകൾ വേണ്ടോരിൽ മെയിൻ സ്കൂളിൽ ആയിരുന്നു. 5,6,7 ക്ളാസ്സുകൾ പഠിച്ചത് വെണ്ടോർ അളഗപ്പ ലോവർ സെക്കന്ററി സ്കൂളിൽ ആയിരുന്നു.
03.02.       ഇന്ന് ആ സ്കൂൾ അളഗപ്പ അപ്പർ പ്രൈമറി സ്കൂൾ എന്ന് പേരിൽ അറിയപ്പെടുന്നു. അളഗപ്പ ചെട്ട്യാർ ആണ്‌ ഈ വിദ്യാലയം തുടങ്ങുവാൻ ആവശ്യമായ ധനസഹായം നല്കിയത്. ഇന്നീ വിദ്യാലയം എ. യു. പി. എസ്. വെണ്ടോർ എന്ന ചുരുക്കപ്പേർ ഉപയോഗിക്കുന്നു. ഇതിലെ ‘എ’ എന്നത് ‘എയ്ഡഡ്’ എന്നതിന്റെ ‘എ’ എന്നാണ്‌ മിക്കവരും തെറ്റിദ്ധരിക്കുന്നത്. അളഗപ്പ ചെട്ട്യാർ വിസ്മരിക്കപ്പെട്ടു പോകുന്നു എന്നതാണ്‌ ഖേദകരമായ കാര്യം.  
03.03        .       തുടർന്ന് വരന്തരപ്പിള്ളി അസംഷൻ ഹൈസ്കൂളിൽ പ്രവേശനം ലഭിക്കുകയും അവിടെ നിന്നും 1952ൽ എസ്. എസ്. എൽ. സി. പരീക്ഷ വിജയിക്കുകയും ചെയ്തു. 1952 - 54 കാലയളവിൽ പുതുക്കാട് സെന്റ് ആന്റണീസ് ഹൈ ആന്റ് ട്രെയ്നിങ്ങ് സ്കൂളിൽ നിന്നും ടി. ടി. സി. പാസ്സായി.
പരമേശ്വരന്റെ ഗുരുക്കന്മാർ
04.01.  
പരമേശ്വരന്റെ കൂട്ടുകാർ
05.01.
പരമേശ്വരന്റെ അദ്ധ്യാപക ജീവിതം
06.01.       1955 ജൂൺ മാസത്തിൽ വെണ്ടോർ അളഗപ്പ മിഡിൽ സ്കൂളിൽ (5 മുതൽ 7 വരെ പഠിച്ച സ്കൂളിൽ - അതായത് ഇന്നത്തെ എ. യു. പി. എസ്. വെണ്ടോരിൽ) അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ, ആ സുദിനത്തിൽ ‘പരമേശ്വരൻ മാസ്റ്റർ (മാഷ്)’ എന്ന നാമധേയം വിദ്യാർത്ഥികളും തദ്ദേശവാസികളും പറഞ്ഞും കേട്ടും തുടങ്ങി. ഇന്ന് ‘പരമേശ്വരൻ മാഷ്’ ഈ മേഖലയിൽ ഒരു സുപരിചിത നാമമാണ്‌. 
06.02.       വിദ്യാലയത്തിൽ 28 വർഷം സഹാദ്ധ്യാപകനായി ജോലി ചെയ്തു. 1983ൽ വലപ്പാട് സെന്റ് മേരീസ് ആർ. സി. സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. ഈ വിദ്യാലയത്തിൽ ഒരു വർഷം പൂർത്തിയാക്കാൻ പരമേശ്വരൻ മാസ്റ്റർക്കു സാധിക്കുന്നതിനു മുമ്പ് മാസ്റ്ററെ മരത്താക്കര സെന്റ് ജോസ് എ. എൽ. പി. സ്കൂളിലേക്ക് സ്ഥലം മറ്റി. മരത്താക്കരയിലെ ഈ വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്താൻ മാസ്റ്ററുടെ സേവനം ലഭ്യമാക്കുന്നതിനായിരുന്നു ഈ സ്ഥലം മാറ്റ ഉത്തരവ്. യഥാസമയം മാസ്റ്റർ മരത്താക്കര സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ചാർജ്ജെടുത്തു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി മാസ്റ്റർ കഠിനമായി അദ്ധ്വാനിച്ചു.
06.03.       ഹെഡ്മാസ്റ്റർ എന്ന പദവിയിലിരുന്ന് പരമേശ്വരൻ മാഷ് ചെയ്ത സേവനങ്ങൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി. സ്കൂളിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി മാസ്റ്റർ ആവിഷ്കരിച്ച പരിപാടികൾക്ക് നാട്ടുകാരുടെ കലവറയില്ലാത്ത സഹകരണം എന്നും ലഭിച്ചിരുന്നു. പരമേശ്വരൻ മാഷും മറ്റു സഹാദ്ധ്യാപകരും ഒത്തൊരുമിച്ച് വിദ്യാലയത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കുട്ടികളെ പരിശീലിപ്പിച്ച് കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. 
06.04        .       1990 മാർച്ച് 31ന്‌ തന്റെ 35 വർഷത്തെ നിസ്തുലമായ അദ്ധ്യാപക ജീവിതത്തിനു ശേഷം മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ചു.
വിവാഹ ജീവിതം  
06.05.       1965 മെയ് 9. അന്നായിരുന്നു മാസ്റ്റരുടെ വിവാഹം. പൂക്കോട് കൈപ്പിള്ളി രാമൻ നായരുടെയും കൊല്ലേരി അമ്മുക്കുട്ടി അമ്മയുടെയും മകൾ കുഞ്ചിക്കുട്ടി ആയിരുന്നു വധു. പരമേശ്വരൻ-കുഞ്ചിക്കുട്ടി ദമ്പതികൾക്ക് അഞ്ചു മക്കളുണ്ടയി അഞ്ചുപേരും പുത്രന്മാർ. ഒരു പുത്രി കൂടി വേണം എന്ന ആഗ്രഹമാണ്‌ മക്കളുടെ സംഖ്യ അഞ്ചിലെത്തിച്ചത് എന്ന് മാസ്റ്റർ പറയാറുണ്ട്.




No comments:

Post a Comment