WELCOME
sponsor

AN APPEAL
Wednesday, 24 September 2014
Sunday, 31 August 2014
ക്ഷേത്ര പുനഃരുദ്ധാരണങ്ങൾ
ക്ഷേത്ര പുനഃരുദ്ധാരണങ്ങൾ
ദേവസ്ഥാനങ്ങളുടെ
നവീകരണ ശ്രമങ്ങൾ
വട്ടണാത്ര,
പൂക്കോട്, മണ്ണംപേട്ട, കല്ലൂർ, കണ്ണമ്പത്തൂർ, വെണ്ടോർ, പച്ചളിപ്പുറം, കാവല്ലൂർ, കാഞ്ഞൂർ
തുടങ്ങിയ ചെറിയ ചെറിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സങ്കടങ്ങൾ ഇറക്കി വെക്കാനുള്ള അഭയ കേന്ദ്രങ്ങളായി
വർത്തിച്ചു പോന്നിരുന്ന ഏതാനും ക്ഷേത്രങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു; അവയൗടെ
ഊരാളന്മാരായി കുറെ നമ്പൂതിരി ഇല്ലങ്ങളും. വലിയ മുട്ടില്ലാതെ കഴിയാവുന്ന
ഭൂസ്വത്തുക്കൾ മാത്രമെ ഈ മനകൾക്കുണ്ടായിരുന്നുള്ളു. എങ്കിലും അവർ ഈ ദേവസ്ഥാനങ്ങൾ
വിധിയാം വണ്ണം സംരക്ഷിച്ചിരുന്നു. കഷ്ടകാലം മനുഷ്യർക്കു മാത്രമല്ല, ദേവകൾക്കും
ബാധകമാകുന്നു എന്ന അനശ്വര സത്യം യാഥാർത്ഥ്യമായ ഒരു കാലഘത്തിന്റെ കാര്യമാണ് ഇനി രേഖപ്പെടുത്തുന്നത്.
വട്ടണാത്രയുടെ വികസന പാതയിൽ
വട്ടണാത്രയുടെ വികസന പാതയിൽ
01.01. തൃശ്ശൂർ ജില്ലയിലെ, ആമ്പല്ലൂർ വില്ലേജിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ്
വട്ടണാത്ര. 1938 വരെ ഈ പ്രദേശം വരന്തരപ്പിള്ളി പഞ്ചായത്തിലായിരുന്നു എന്നാണ്
അറിവ്. ഇന്ന് ഈ പ്രദേശം അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. സഞ്ചാരയോഗ്യമായ
വഴികളൊന്നും ഇല്ലാത്ത, വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്ത, വൈദ്യുത വെളിച്ചം
കണ്മിഴിച്ചിട്ടില്ലാത്ത ഒരു കുഗ്രാമം ആയിരുന്നു വട്ടണാത്ര ആയിരത്തി തൊള്ളായിരത്തി മുപ്പതു(നാല്പതു)കളിൽ.
വിശ്വാസവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുന്ന കാലം. മറുതയും
ചാത്തനും മാട്ടും മാരണവും ഉണ്ടായിരുന്ന കാലം. സന്ധ്യ മയങ്ങിയാൽ ആളുകൾ
പുറത്തിറങ്ങാൻ ധൈര്യപ്പെടാത്ത കാലഘട്ടം. കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു
ജീവിക്കുന്ന ജനസമൂഹം. അതായിരുന്നു അന്നത്തെ വട്ടണാത്രയുടെ മുഖചിത്രം.
(will be continued)
കാർഷിക മേഖലയിൽ
കാർഷിക മേഖലയിൽ
അന്ന് - 1935 ജൂൺ 25 കല്യാണി അമ്മയ്ക്കും നാരായണൻ
നായർക്കും ഒരു സുദിനമായിരുന്നു.
അന്നാണവർക്ക് ഒരു പുത്രൻ ജനിച്ചത്.
സ്വതവെ ശിവഭക്തരായ ആ ദമ്പതികൾ പുത്രന് പരമേശ്വരൻ എന്ന് യഥാസമയം നാമകരണം ചെയ്തു. ആ
കർഷക കുടുംബത്തിൽ ആനന്ദം വിതറി പരമേശ്വരൻ കളിച്ചു വളർന്നു. അമ്മ വീട്ടിലും അച്ഛൻ
വീട്ടിലും മാറി മാറി താമസിച്ച കുട്ടി കാർഷികവൃത്തികൾ കണ്ട് ശീലിച്ച് കൃമേണ അതിൽ
ആകൃഷ്ടനായി എന്നാണ് പറഞ്ഞു കേൾക്കുന്നത്.
വായനശാലാ പ്രസ്ഥാനവും പരമേശ്വരൻ മാസ്റ്റരും
വായനശാലാ പ്രസ്ഥാനവും പരമേശ്വരൻ മാസ്റ്റരും
ഉടൻ പ്രസിദ്ധീകരിക്കും
പരമേശ്വരൻ മാസ്റ്ററുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
പരമേശ്വരൻ
മാസ്റ്ററുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
പരമേശ്വരന്റെ അദ്ധ്യാപക ജീവിതം
1955 ജൂൺ
മാസത്തിൽ വെണ്ടോർ അളഗപ്പ മിഡിൽ സ്കൂളിൽ (5 മുതൽ 7 വരെ പഠിച്ച സ്കൂളിൽ - അതായത്
ഇന്നത്തെ എ. യു. പി. എസ്. വെണ്ടോരിൽ) അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ,
ആ സുദിനത്തിൽ ‘പരമേശ്വരൻ മാസ്റ്റർ (മാഷ്)’ എന്ന നാമധേയം വിദ്യാർത്ഥികളും
തദ്ദേശവാസികളും പറഞ്ഞും കേട്ടും തുടങ്ങി. ഇന്ന് ‘പരമേശ്വരൻ മാഷ്’ ഈ മേഖലയിൽ ഒരു
സുപരിചിത നാമമാണ്.
ഈ വിദ്യാലയത്തിൽ 28 വർഷം സഹാദ്ധ്യാപകനായി ജോലി ചെയ്തു. 1983ൽ വലപ്പാട് സെന്റ്
മേരീസ് ആർ. സി. സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. ഈ വിദ്യാലയത്തിൽ ഒരു
വർഷം പൂർത്തിയാക്കാൻ പരമേശ്വരൻ മാസ്റ്റർക്കു സാധിക്കുന്നതിനു മുമ്പ് മാസ്റ്ററെ
മരത്താക്കര സെന്റ് ജോസ് എ. എൽ. പി. സ്കൂളിലേക്ക് സ്ഥലം മറ്റി. മരത്താക്കരയിലെ ഈ
വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്താൻ മാസ്റ്ററുടെ സേവനം
ലഭ്യമാക്കുന്നതിനായിരുന്നു ഈ സ്ഥലം മാറ്റ ഉത്തരവ്. യഥാസമയം മാസ്റ്റർ മരത്താക്കര
സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ചാർജ്ജെടുത്തു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി
മാസ്റ്റർ കഠിനമായി അദ്ധ്വാനിച്ചു.
. ഹെഡ്മാസ്റ്റർ എന്ന പദവിയിലിരുന്ന് പരമേശ്വരൻ മാഷ് ചെയ്ത സേവനങ്ങൾ രക്ഷിതാക്കളുടെയും
നാട്ടുകാരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി. സ്കൂളിൽ കുട്ടികളുടെ
സർവ്വതോന്മുഖമായ വളർച്ചക്കായി മാസ്റ്റർ ആവിഷ്കരിച്ച പരിപാടികൾക്ക് നാട്ടുകാരുടെ
കലവറയില്ലാത്ത സഹകരണം എന്നും ലഭിച്ചിരുന്നു. പരമേശ്വരൻ മാഷും മറ്റു സഹാദ്ധ്യാപകരും
ഒത്തൊരുമിച്ച് വിദ്യാലയത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കുട്ടികളെ
പരിശീലിപ്പിച്ച് കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ആത്മാർത്ഥമായി
പരിശ്രമിച്ചിരുന്നു.
. 1990
മാർച്ച് 31ന് തന്റെ 35 വർഷത്തെ നിസ്തുലമായ അദ്ധ്യാപക ജീവിതത്തിനു ശേഷം മാസ്റ്റർ
സർവ്വീസിൽ നിന്നും വിരമിച്ചു.
Subscribe to:
Posts (Atom)