പരമേശ്വരൻ മാഷും വിരമിക്കുമോ?
ദീർഘ കാലത്തെ മാതൃകാപരമായ അദ്ധ്യാപകജീവിതം പൂർത്തിയാക്കി പരമേശ്വരം മാസ്റ്റർ സേവനത്തിൽ നിന്നും വിരമിക്കുകയാണെന്ന് മറ്റ് അദ്ധ്യാപകർ പറയുന്നത് കുട്ടികൾ കേൾക്കാനിടയായി.
അവർക്കത് വിശ്വസിക്കാനായില്ല. വയസ്സാവുമ്പോഴല്ലേ ജോലി മതിയാക്കുക? വയസ്സായാൽ പ്രവൃത്തികളിൽ താല്പര്യമില്ലായ്മ കാണില്ലേ? ഇതൊന്നും മാഷ്ക്കില്ലല്ലോ. പിന്നെങ്ങനാ വിരമിക്ക്യാ? കുട്ടികൾക്ക് അത് ദഹിച്ചില്ല.
മാഷിന്റെ അരികെ അരികെ അവർക്കെപ്പോഴും ചെല്ലാം. ആരുടെയും അനുവാദമൊന്നും വേണ്ട അതിന്.
അവർ മാഷിന്റെ ഓഫീസ് മുറിയിൽ ചെന്ന് നേരിട്ട് ചോദിച്ചു: “മാഷേ...., മാഷും വിരമിക്ക്യോ? ”