WELCOME
sponsor

AN APPEAL
Tuesday, 6 August 2019
Saturday, 15 July 2017
പരമേശ്വരൻ മാഷും വിരമിക്കുമോ?
ദീർഘ കാലത്തെ മാതൃകാപരമായ അദ്ധ്യാപകജീവിതം പൂർത്തിയാക്കി പരമേശ്വരം മാസ്റ്റർ സേവനത്തിൽ നിന്നും വിരമിക്കുകയാണെന്ന് മറ്റ് അദ്ധ്യാപകർ പറയുന്നത് കുട്ടികൾ കേൾക്കാനിടയായി.
അവർക്കത് വിശ്വസിക്കാനായില്ല. വയസ്സാവുമ്പോഴല്ലേ ജോലി മതിയാക്കുക? വയസ്സായാൽ പ്രവൃത്തികളിൽ താല്പര്യമില്ലായ്മ കാണില്ലേ? ഇതൊന്നും മാഷ്ക്കില്ലല്ലോ. പിന്നെങ്ങനാ വിരമിക്ക്യാ? കുട്ടികൾക്ക് അത് ദഹിച്ചില്ല.
മാഷിന്റെ അരികെ അരികെ അവർക്കെപ്പോഴും ചെല്ലാം. ആരുടെയും അനുവാദമൊന്നും വേണ്ട അതിന്.
അവർ മാഷിന്റെ ഓഫീസ് മുറിയിൽ ചെന്ന് നേരിട്ട് ചോദിച്ചു: “മാഷേ...., മാഷും വിരമിക്ക്യോ? ”
Friday, 14 July 2017
പരമേശ്വരൻ മാസ്റ്റർക്ക് സ്വീകരണം
നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്റെ സാന്നിദ്ധ്യത്തിൽ,
വാദ്യമേളങ്ങളുടെ അകമ്പടിയോടെ,
താലമേന്തിയ ബാലികമാരും
മഹിളാമണികളും
നാട്ടിലെ മുഴുവൻ ജനസമൂഹവും
ചേർന്ന്
ദേവമേളാ പുരസ്കാര ജേതാവ്
ശ്രീ പരമേശ്വരൻ മാസ്റ്ററെ
സ്വീകരിച്ച്
പുരസ്കാര സമർപ്പണ
വേദിയിലേക്ക് ആനയിച്ചു.
വേദിയിലെ മുഖ്യാതിഥികളേയും സദസ്യരേയും അനുഗ്രഹിച്ച് കൊണ്ട്, അന്തരിക്ഷത്തിനു ദൈവീക പരിവേഷ സൃഷ്ടിച്ചു കോണ്ട് ആലപിക്കപ്പെട്ട മംഗളഗാന സമയത്ത് മുഖ്യാതിഥികളും സദസ്യരും ഭക്തിപാരവശ്യരായി എഴുന്നേറ്റുനില്ക്കുന്നു.
ഭദ്രദീപം തെളിയിച്ചു യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഭദ്രദീപം തെളിയിക്കുന്നു
ഭദ്രദീപം തെളിയിക്കുന്നു
സ്വർണ്ണ മെഡൽ കഴുത്തിൽ അണിയിക്കുന്നു

പരമേശ്വരൻ മാസ്റ്ററെ
പൊന്നാട അണിയിച്ചു ആദരിക്കുന്നു
പൊന്നാട അണിയിച്ചു ആദരിക്കുന്നു
![]() |
പരമേശ്വരൻ മാസ്റ്ററെ പൊന്നാട അണിയിച്ചു ആദരിക്കുന്നു |
ആദരങ്ങൾ ഏറ്റുവാങ്ങിയതിനു ശേഷം,
ശ്രീ പരമേശ്വരൻ മാസ്റ്റർ
വിനയാന്വിതനായി, നന്ദിയൊടെ
മറുപടി പ്രസംഗം
നടത്തുന്നു.
(തുടരും)
AWARD TO OUR KP പരമേശ്വരൻ മാസ്റ്റർക്ക് അവാർഡ്
പരമേശ്വരൻ മാസ്റ്റർക്ക് അവാർഡ്
ദേവമേള പുരസ്കാരം പ്രഖ്യാപിച്ചു.
2017 ലെ ദേവ മേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2017ലെ ദേവമേള പുരസ്കാരത്തി നു അർഹമായത് ശ്രീ കെ. പരമേശ്വരൻ മാസ്റ്ററാണ്.
ആറാട്ടുപുഴ ദേവസംഗമവുമായി ബന്ധപ്പെട്ടു മുപ്പത്തിയഞ്ചോളം വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രീ പരമേശ്വരൻ മാസ്റ്റർക്ക് വളരെ മുമ്പു തന്നെ ഇത്തരം പുരസ്കാരങ്ങൾ ലഭിക്കേണ്ടതായിരുന്നു എന്ന് പുരസ്കാര പ്രഖ്യാപന വേളയിൽ പുരസ്കാര നിർണ്ണയ കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി.
PARAMESWARAN MASTER WITH HIS STUDENTS പരമേശ്വരൻ മാഷും കുട്ട്യോളും
പരമേശ്വരൻ മാഷും കുട്ട്യോളും
കുട്ടികൾക്കെന്നും പരമേശ്വരൻ മാസ്റ്റർ അവരുടെ പ്രിയപ്പെട്ട ‘മാഷ്’ ആണ്. മാഷേ..... എന്ന അവരുടെ വിളി അദ്ദേഹത്തിന്റെ കാതുകളിലല്ല എത്തിയിരുന്നത്; ഹൃദയത്തിലാണ്.
കുട്ടികളുടെ ഏതു പ്രശ്നത്തിലും മാഷ് അവരുടെ ഭാഗത്തായിരിക്കും. അത് കുട്ടികൾക്കും അറിയാം.
പഠനപ്രവർത്തനമായാലും, പാഠ്യാനുബന്ധ പ്രവർത്തനമായാലും പഠനയാത്രയായാലും മാഷും കുട്ടികളും കൈകോർത്ത് ഏക മനസ്സായി സഹകരിക്കും.
(തുടരും)
CLICK HERE TO READ MORESunday, 23 October 2016
DITRIBUTION OF VIDYANIDHI AWARDS
06 AUGUST 2016
K. CHADRAN, PRESIDENT SNS MANNAMPETTA
P. SIVADAS MASTER (RETIRED PRINCIPAL)
Hon. Justice (Rtd) Dr. Balakrishna Menon
INAUGURAL SPEECH
ALEX CHUKKIRI,
MEMBER KODAKARA BLOCK PANCHAYATH
K. PARAMESWARAN MASTER, EDUCATIONALIST
C. RAJENDRAKUMAR, HEADMASTER, APHSS, ALAGAPPANAGAR
Sri RAJAN, GRAMA PANCHAYATH MEMBER
Subscribe to:
Posts (Atom)